കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ദേവദാസി സമ്പ്രദായ പ്രകാരം പെണ്‍കുട്ടികളെ സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ തടയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 14-നാണ് ദേവദാസി സമ്പ്രദായ പ്രകാരം പെണ്‍കുട്ടികളെ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നത്.
സുപ്രീംകോടതിയില്‍ എസ്.എല്‍ ഫൌണ്ടേഷന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഇന്ത്യയില്‍ ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയതാണെങ്കിലും കര്‍ണാടയിലെ ചില ഗ്രാമങ്ങളില്‍ ദേവദാസി സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരത്തില്‍ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കപ്പെടുന്നവര്‍ക്ക് പിന്നീട് നേരിടേണ്ടി വരുന്നത് കടുത്ത ലൈംഗീക പീഡനങ്ങളാണ്. ജീവിതകാലം മുഴുവന്‍ ദേവദാസികളായി കഴിയാനെ ഇവര്‍ക്ക് പിന്നീട് സാധിക്കുകയുള്ളു.