Skip to main content
കൊച്ചി

kochi metro logoകൊച്ചി മെട്രൊ പദ്ധതിക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുന്നതിനുള്ള കരാറില്‍ കെ.എം.ആര്‍.എല്ലും ഫ്രഞ്ച് വികസന ഏജന്‍സിയും(എ.എഫ്.ഡി) ഇന്ന് ഒപ്പുവയ്ക്കും. 

ഇതുമായി ബന്ധപ്പെട്ട ക്രെഡിറ്റ് ഫെസിലിറ്റി കരാര്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും എ.എഫ്.ഡിയും തമ്മില്‍ ഒപ്പുവച്ചു. കേന്ദ്ര ധനകാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രാജേഷ് ഖുള്ളര്‍, ഫ്രഞ്ച് വികസന ഏജന്‍സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ആന്‍ പോഗം എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ പദ്ധതികള്‍ക്കായി വിദേശത്ത് നിന്നും സ്വീകരിക്കുന്ന ഏറ്റവും വലിയ ധനസഹായമാണ് ഇതെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.

 

5180 കോടി രൂപയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ പദ്ധതിക്ക് 1600 കോടി രൂപയാണ് വായ്പ സ്വീകരിക്കുന്നത്. 25 വര്‍ഷമാണ് തിരിച്ചടക്കല്‍ കാലാവധി. ആദ്യത്തെ അഞ്ചുവര്‍ഷം തിരിച്ചടവ് ആവശ്യമില്ല. 1.9 ശതമാനമാണ് പലിശനിരക്ക് . സഹായധനത്തിന് പുറമേ സാങ്കേതികസഹായവും ഫ്രഞ്ച് ഏജന്‍സി കൊച്ചി മെട്രോയ്ക്ക് നല്‍കും. 

 

ഫ്രഞ്ച് സഹായത്തിന് പുറമേ കനറാ ബാങ്കില്‍നിന്ന് 1170 കോടി രൂപയും വായ്പയായി ലഭിക്കും. പദ്ധതിച്ചെലവായ 5537 കോടി രൂപയില്‍ ശേഷിക്കുന്ന തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമാണ്.

Tags