Skip to main content
ന്യൂഡല്‍ഹി

ജസ്റ്റിസ് മജീദിയ സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ച് പത്രസ്ഥാപനങ്ങളില്‍ വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ചോദ്യം ചെയ്ത് പത്രസ്ഥാപന ഉടമകളും ന്യൂസ് ഏജന്‍സികളും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

 

പത്രസ്ഥാപനങ്ങളുടെ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണം. 2011 നവംബര്‍ മുതലുള്ള  ആനുകൂല്യങ്ങള്‍ മാര്‍ച്ച് മാസത്തിന് മുന്‍പ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

 

കേരളത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ചുരുക്കം ചില പത്രങ്ങളില്‍ മാത്രമാണ് വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുള്ളത്. വേജ് ബോര്‍ഡ് സമരം പല പത്രങ്ങളിലും ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് വഴിവച്ചിരുന്നു.

Tags