ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് സുപ്രീം കോടതി. ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം പാടില്ലാ എന്നാണ് പറഞ്ഞതെന്ന് കോടതി വിശദീകരിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതടക്കമുള്ള കാര്യങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ് ആധാര്‍ കാര്‍ഡെന്നും കോടതി വ്യക്തമാക്കി.
പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് വിലക്കിക്കൊണ്ട് സുപ്രീംകോടതി 2013 സെപ്തംബര്‍ 23-ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആധാര്‍ കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വ്യക്തിസ്വാന്ത്ര്യത്തില്‍ പെടുന്ന കാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ വിവാഹ രജിസ്ട്രേഷന്‍, പാചകവാതക സബ്സിഡി, പ്രൊവിഡന്‍് ഫണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അനധികൃത കുടിയേറ്റം അറബിക്കല്യാണം തുടങ്ങിയ ഒഴിവാക്കാന്‍ ആധാര്‍ സഹായകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധാക്കുന്നതിനെതിരെ കര്‍ണ്ണാടക ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കെ. പുട്ടസ്വാമി, സാമൂഹ്യപ്രവര്‍ത്തക അരുണ റോയ് തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ ആണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആധാര്‍ കാര്‍ഡ് ഇതിനകം 53 കോടി പേര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. 3,500 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചിട്ടുള്ളത്.