ജസ്റ്റിസ് ഗാംഗുലിക്ക് പിന്നാലെ സുപ്രീം കോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെയും ലൈംഗികാരോപണം. കൊല്‍ക്കത്തയില്‍ നിന്നുള്ള നിയമവിദ്യാര്‍ത്ഥിനിയാണ് ഇതുസംബന്ധിച്ച പരാതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് കൈമാറിയത്. സിറ്റിംഗ് ജഡ്ജിയായിരിക്കെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. .
സംഭവത്തില്‍ നടപടിയെടുക്കേണ്ടെന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. ജസ്റ്റിസ് ഗാംഗുലിക്കെതിരായ ആരോപണം ഉയര്‍ന്നവേളയില്‍ സുപ്രീംകോടതി ഫുള്‍ബഞ്ച് ചേര്‍ന്ന് വിരമിച്ച ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നും ഇത് പ്രോത്സാഹിപ്പിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കേണ്ടെന്ന നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് നടപടി എടുത്തില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കാനാണ് പെണ്‍കുട്ടിയുടെ തീരുമാനം.