Skip to main content
ന്യൂഡല്‍ഹി

lalu prasad yadavകാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ലാലുവിന്റെ ജാമ്യവ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ലാലുവിന്റെ ഹര്‍ജിയില്‍ സി.ബി.ഐക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. 

 

പ്രമുഖ അഭിഭാഷകന്‍ രാം ജെഠ്മലാനിയാണ് ലാലുവിന് വേണ്ടി ഹാജരായത്. കേസില്‍ ലാലു ഒഴികെ മാറ്റാര്‍ക്കും ജാമ്യം നിഷേധിച്ചിട്ടില്ലെന്ന അഭിഭാഷകന്റെ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 44 പേരില്‍ 37 പേര്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചുവെന്നും ആറു പേരുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്നും ജെഠ്മലാനി ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം തടവില്‍ ഒരു വര്‍ഷത്തെ ശിക്ഷ ലാലു ഇതിനോടകം അനുഭവിച്ചു എന്നതും കോടതി പരിഗണിച്ചു. ജാമ്യഹര്‍ജി വിചാരണ കോടതിയും ഝാര്‍ഖണ്ഡ് ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് ലാലു സുപ്രീം കോടതിയെ സമീപിച്ചത്.

ജാര്‍ഖണ്ഡിലെ ബിര്‍സ മുണ്ട ജയിലില്‍ തടവില്‍ കഴിയുകയാണ് ലാലു. ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1996ല്‍ നടത്തിയ 37.7 കോടി രൂപയുടെ കുംഭകോണത്തില്‍ കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതോടെ ലാലുലിന് ജനപ്രതിനിധ്യ നിയമത്തിലെ ഭേദഗതി പ്രകാരം ലോക്സഭാംഗത്വം നഷ്ടമായിരുന്നു. ജാമ്യം കിട്ടിയെങ്കിലും ലാലുവിന് നഷ്ടപ്പെട്ട അംഗത്വം തിരിച്ചുകിട്ടുകയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.

Tags