Skip to main content

ഇസ്ലാമാബാദ്: ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങിന്റെ പാകിസ്താന്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ലി നിയുക്ത പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പാകിസ്താനിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ നിഷാന്‍-ഇ-പാകിസ്താന്‍  ചൈനീസ്‌ പ്രധാനമന്ത്രിക്ക് സമ്മാനിക്കും.

 

ബുധനാഴ്ച ലി ഖെഛിയാങ്ങ് പ്രസിഡന്‍റ് ആസിഫലി സര്‍ദാരി, ഇടക്കാല പ്രധാനമന്ത്രി മിര്‍ ഹസാര്‍ ഖാന്‍ ഖോസോ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ചയാണ് ഷെരിഫുമായുള്ള കൂടിക്കാഴ്ച. 

 

ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ലി പാകിസ്ഥാനിലെത്തിയത്. തുടര്‍ന്ന് യൂറോപ്പിലേക്ക് പോകുന്ന അദ്ദേഹം സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

Ad Image