രണ്ടു പതിറ്റാണ്ടായി തുടരുന്ന കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് അനുകൂലമായ സുപ്രീം കോടതി വിധി. കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി. ഇതോടെ കര്‍ണാടകത്തിന്റെ ആകെ വിഹിതം 284.25 ടിഎംസിയായി.
എന്നാല്‍ കേരളത്തിനും പുതുച്ചേരിക്കും കൂടുതല്‍ ജലം നല്‍കേണ്ടെന്നാണ് സുപ്രീം കോടതി തീരുമാനം. അതേസമയം തമിഴ്നാടിന് 192 ടി.എം.സി ജലം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി ഭേദഗതി ചെയ്യുകയും ചെയ്തു. തമിഴ്നാടിനുള്ള അധികജലം 177.25 ടിഎംസിയായാണ് കുറച്ചിരിക്കുന്നത്.
ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കാവേരി നദി ആരുടേയും സ്വന്തമല്ല എന്നഭിപ്രായപ്പെട്ട കോടതി 2007 ലെ ഇടക്കാല ഉത്തരവ് തിരുത്തിയാണ് പുതിയ വിധി ഇറക്കിയിരിക്കുന്നത് .