NEW DELHI
ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ പി ചിദംബരം നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി ഇന്ന് പരിഗണിക്കും. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ ചോദ്യം ചെയ്തും ചിദംബരം ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് ആണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതിനിടെ ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണം എന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യംവും ഡൽഹിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കും.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ കീഴടങ്ങാൻ തയ്യാർ ആണെന്ന് ചിദംബരം നേരത്തെ റോസ് അവന്യു കോടതിയെ അറിയിച്ചിരുന്നു.