Skip to main content

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ പറയുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചതിന് ശേഷമാണ് കത്ത് നല്‍കിയത്.

പിന്നോക്ക, ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരകളായി മരിച്ചിട്ടും രക്ഷിതാക്കള്‍ നീതി തേടി സമരം ചെയ്യേണ്ടി വന്നത് കേരളത്തിന് അപമാനകരമാണ്. ഇനിയും സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും പ്രധാനപ്പെട്ട കേസ് ലാഘവത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ തുടരുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും മുഖ്യമന്ത്രി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags