ഐഫോണ്‍ വിവാദത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നിലപാട് മാറ്റിയ സാഹചര്യത്തിലാണ് കോടിയേരി മാപ്പ് പറയണമെന്ന ആവശ്യവുമായി ചെന്നിത്തല രംഗത്തെത്തിയത്. തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ ഫോണ്‍ വിവാദത്തില്‍ ക്രൂശിക്കാന്‍ കോടിയേരി ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി താന്‍ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാത്രമെ അറിയാവൂ എന്നും ഫോണ്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഇപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. നേരത്തെ സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണുകള്‍ താന്‍ വാങ്ങി നല്‍കിയിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കാണ് നല്‍കിയതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് വിജിലന്‍സ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം മാറ്റിയത്.