ലൈംഗികാരോപണം: വൈദികരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി

Glint Staff
Tue, 03-07-2018 03:26:35 PM ;
Kochi

Kerala-High-Court

ലൈംഗികാരോപണ കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. നാളെ വരെ അറസ്റ്റ് തടയണമെന്നായിരുന്നു വൈദികരുടെ ആവശ്യം.

 

വൈദികര്‍ക്കെതിരെ പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ഇന്നു തന്നെ
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

 

Tags: