ബിനോയ് കോടിയേരി വിഷയം; സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് പിണറായി വിജയന്‍

Glint staff
Thu, 25-01-2018 01:06:37 PM ;
Thiruvananthapuram

binoy-kodiyeri

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇത് സംബന്ധിച്ച് യാതൊരു പരാതിയും സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ആരോപണം ദുരുദ്ദേശപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് കോടിയേരിയെക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.  ചവറ എം.എല്‍.എ എന്‍.വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ഉയര്‍ന്ന പരാതിയും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അറിയേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവത്തിന്റെ നിജസ്ഥിതി സര്‍ക്കാരിന് അറിയില്ലെന്നും പാര്‍ട്ടിക്ക് ചേരാത്ത വിഷയമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

Tags: