കൊല്ലം
അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കണമെന്ന പരാതി പോലീസ് തള്ളി. ആരോപണത്തില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് കരുനാഗപ്പള്ളി സി.ഐയ്ക്കു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്.
സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശാണ് മഠത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. പരാതി പരിശോധിച്ച പോലീസ് ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയായിരുന്നു. പോലീസ് നിലപാട് വന്‍ ജനരോഷത്തിലേക്കാണ് വഴിവയ്ക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും സോഷ്യല്‍ മീഡിയ വഴിയുള്ള അനുകൂല നിലപാട് വന്‍ ജനരോഷത്തിന് വഴിവച്ചിരുന്നു