Skip to main content
കണ്ണൂര്‍

actor adithyan arrestedഅന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനും നടനുമായ ആദിത്യന്‍ വിവാഹ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും വിവാഹ നിശ്ച്ചയത്തിനു ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. ബുധനാഴ്ച രാത്രിയാണ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

2007 ലാണ് പരാതിക്കാരിയുമായി ഗുരുവായൂരില്‍ വെച്ച് ആദിത്യന്റെ വിവാഹനിശ്ചയം നടന്നത്. തുടര്‍ന്ന് പലപ്പോഴായി പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ഇയാള്‍ മറ്റൊരു നടിയെ വിവാഹം കഴിക്കുകയുണ്ടായി. 2012 ലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

 

ജൂനിയര്‍ ജയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആദിത്യന്‍ ആറോളം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.