Skip to main content
തിരുവനന്തപുരം

k surendranമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ വക്കീല്‍ നോട്ടീസയച്ചു.

 

ഒരു സൗരോര്‍ജ കമ്പനിയുമായി ചാണ്ടി ഉമ്മന് ബന്ധമുണ്ടെന്ന സുരേന്ദ്രന്റെ പ്രസ്താവന അടിസ്ഥാനരഹിതവും അപകീര്‍ത്തിപരവുമാണെന്ന് നോട്ടീസില്‍ പറയുന്നു. പ്രസ്താവന പിന്‍വലിച്ച് പരസ്യമായ ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ചാണ്ടി ഉമ്മന്റെ നിലപാട്.

 

കഴിഞ്ഞ ദിവസം മാധ്യമസമ്മേളനത്തില്‍ സുരേന്ദ്രന്‍ പരാമര്‍ശിച്ച സൗരോര്‍ജ കമ്പനിയുമായി തനിക്കോ തന്റെ ബന്ധുക്കള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു.