Skip to main content
തൃശ്ശൂര്‍

ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ജൂലൈ 18-നു സമരം നടത്തുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

 

ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 9-നും 10-നും സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചൊവ്വാഴ്ച്ചയും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ബുധനാഴ്ച്ചയുമായിരുന്നു സമരം നടത്താനിരുന്നത്.

 

മിനിമം ചാര്‍ജ് എട്ടു രൂപയാക്കുക, കിലോ മീറ്റര്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥി കണ്‍സെഷന്‍ എടുത്തു കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.