Skip to main content
പാലക്കാട്

ചലച്ചിത്ര നടന്‍ സാന്റോ കൃഷ്ണന്‍ എന്ന കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ആദ്യകാല ചലച്ചിത്രങ്ങളിലെ ഹനുമാന്‍ വേഷങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

 

മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഏതാണ്ട് 2000-ത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1935-ല്‍ മഹാവീര ഭീമന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചു. സതി സുലോചന, ലവകുശ, ഭക്തവേവണ്ണ തുടങ്ങിയ ചിത്രങ്ങളില്‍ ഹനുമാന്‍ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം എം.ജി.ആറിന്റെ അവസാന ചിത്രമായ തലൈവറിലും അഭിനയിച്ചു.

 

ശ്രീരാമ പട്ടാഭിഷേകം എന്ന മലയാള ചിത്രത്തിലെ ഹനുമാന്‍ വേഷം ശ്രദ്ധേയമായ ഒന്നായിരുന്നു.  ചലച്ചിത്ര ലോകത്തിനകത്തും പുറത്തുമുള്ള സൌഹൃദങ്ങളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. താര സംഘടനയായ അമ്മയുടെ പെന്‍ഷനായിരുന്നു അവസാന നാളുകളിലെ ആശ്രയം. 

 

ജൂലായ്‌ ഒന്നിന് പ്രസിദ്ധീകരിച്ച പി.കെ ശ്രീനിവാസന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ് വായിക്കാം: ഹനുമല്‍ സേവയുടെ അഭ്രരഹസ്യങ്ങള്‍