Skip to main content
തിരുവനന്തപുരം

തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതായി മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. കേരള മോണോറയില്‍ കോര്‍പറേഷനു വേണ്ടി ഡി.എം.ആര്‍.സിയാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ഈ മാസം അഞ്ചാം തീയതി മുതല്‍ പദ്ധതി രേഖകള്‍ താത്പര്യമുള്ള അപേക്ഷകര്‍ക്ക് വാങ്ങാം. ആഗസ്റ്റ് 29-നാണ് പ്രീ-ബിഡ് മീറ്റിംഗ് നടത്തുന്നത്.

 

തിരുവനന്തപുരത്ത് ടെക്‌നോസിറ്റി മുതല്‍ കരമന വരെയുളള പാതയില്‍ 19 സ്റ്റേഷനുകളോടുകൂടിയുളളതാണ് മോണോറയിലിന്റെ ആദ്യഘട്ട പദ്ധതി. അഞ്ച് വര്‍ഷത്തിനുളളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

കേരള മോണോ റെയില്‍ കോര്‍പ്പറേഷനുവേണ്ടി തിരുവനന്തപുരം കവടിയാറില്‍ ആരംഭിച്ച കോര്‍പ്പറേറ്റ് ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മോണോ റെയില്‍ കോര്‍പ്പറേഷന്റ ലോഗോയും ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.