Skip to main content
കൊച്ചി

യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ ജൂലൈ 9നും 10നും പണിമുടക്കും. ഇടക്കിടക്കുള്ള ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ്സുടമകളുടെ വിവിധ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

 

മിനിമം ചാര്‍ജ് എട്ട് രൂപയാക്കണമെന്നുള്ളതാണ് പ്രധാന ആവശ്യം. മാസം തോറും ഡീസല്‍ വില ലിറ്ററിന് 50 ​പൈസ വര്‍ധിപ്പിക്കുന്നതിനാല്‍ കിലോമീറ്റര്‍ ചാര്‍ജ് 63 പൈസയാക്കി ഉയര്‍ത്തുകയും സംസ്‌ഥാന സര്‍ക്കാര്‍ ഡീസലിന്‍റെ വില്‍പ്പന നികുതി ഒഴിവാക്കണമെന്ന ആവശ്യവും സംഘടന നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌.

 

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ജൂലൈ 25മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സംഘടന അറിയിച്ചു.