Skip to main content
തിരുവനന്തപുരം
 

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണം നടത്തുന്നതിന് സര്‍ക്കാര്‍ 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ജൂലൈ രണ്ടിന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ടിലുള്ള ശാഖയില്‍ നടക്കും. മത്സരാടിസ്ഥാനത്തിലുള്ള ബിഡുകള്‍ രാവിലെ 10.30 നും 12 നും മധ്യേയും അല്ലാത്തവ 10.30 നും 11.30 നും മധ്യേയും ഇ-ക്യൂബര്‍ സംവിധാനത്തിലൂടെ നല്‍കണം.

 

ജനന മരണ രജിസ്ട്രേഷന്

 

ജനന മരണ രജിസ്‌ട്രേഷനുള്ള ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരിക്കും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, ആര്‍.ഡി.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലയിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി സെക്രട്ടറി, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, എസ്.സി. ഡവലപ്‌മെന്റ് ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ഓഫീസറും കമ്മിറ്റിയില്‍ അംഗമായിരിക്കും.

 

തദ്ദേശഭരണ വകുപ്പില്-ടെണ്ടറിംഗ്

 

തദ്ദേശഭരണ വകുപ്പില്‍ ഇ-ടെണ്ടറിംഗിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇരുപത്തിയഞ്ച് ലക്ഷത്തിനും അതിനു മുകളിലുമുള്ള പ്രവൃത്തികള്‍ക്കാണ് ഇ-ടെണ്ടറിംഗിന് അനുമതി. ഐ.കെ.എം., എന്‍.ഐ.സി. എന്നിവയുടെ സാങ്കേതിക സഹായത്തോടെ സുഗമ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടപ്പാക്കുന്ന ടെണ്ടറിംഗില്‍ ഇ എം.ഡിയ്ക്കായി പ്രത്യേക എസ്.ബി.റ്റി അക്കൗണ്ട് തുടങ്ങും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്‍.ഐ.സിയില്‍ നിന്ന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

വിദ്യാര്ത്ഥികള്ക്ക് ആധാര്കാര്ഡ് ലഭ്യമാക്കണം

 

എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ജൂലൈ മുതല്‍ ആധാര്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകള്‍ മുഖേന മാത്രം വിതരണം ചെയ്യുന്നതിനാല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതും അല്ലാത്തതുമായ എല്ലാ സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത/സ്വാശ്രയ/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് സ്ഥാപനമേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ ലഭ്യമായിട്ടുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം.

 

സ്വകാര്യ ആശുപത്രി ജീവനക്കാര്ക്ക് മിനിമം വേതനം : പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു

 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കുന്നത് സംബന്ധിച്ച് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും അഡീഷണല്‍ ചീഫ് സെക്രട്ടറി, തൊഴിലും പുനരധിവാസവും (ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ നല്‍കാം.

 

സ്ക്രൂട്ട്നി കമ്മിറ്റി രൂപീകരിച്ചു

 

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുളള ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പുതിയ ഹയര്‍സെക്കണ്ടറി ബാച്ചുകള്‍ക്കും അഡീഷണല്‍ ബാച്ചുകള്‍ക്കും വേണ്ടിയുളള അപേക്ഷകള്‍ പരിശോധിക്കുന്നതിനുളള സ്‌ക്രൂട്ട്‌നി കമ്മിറ്റി രൂപീകരിച്ചു. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനും ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) കണ്‍വീനറും ജോയിന്റ് ഡയറക്ടര്‍ (എക്‌സാമിനേഷന്‍സ്), ഡി.പി.ഐ., എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍, സീമാറ്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും.

 

പത്രപ്രവര്ത്തക പെന്ഷന്‍: ട്രഷറിയില്പെന്ഷന്അക്കൗണ്ട് തുടങ്ങണം

 

സംസ്ഥാനത്തെ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ സംസ്ഥാനത്തെ ട്രഷറികള്‍ മുഖേന വിതരണം ചെയ്യുന്നതിനുളള നടപടികളുടെ ഭാഗമായി പെന്‍ഷന്‍കാര്‍ സീറോ ബാലന്‍സ് അക്കൗണ്ടിന് പകരം ജെ.പി.ടി.എസ്.ബി. (ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ ട്രഷറി സേവിംഗ്‌സ് ബാങ്ക്) എന്ന 100 രൂപ അടച്ചു തുടങ്ങുന്ന സാധാരണ പെന്‍ഷന്‍ അക്കൗണ്ടാണ് തുടങ്ങേണ്ടത്. പെന്‍ഷന്‍ ഗുണഭോക്താവിന്റെ താമസ പരിധിക്കുളളിലുളള പെന്‍ഷന്‍ വിതരണ സൗകര്യമുളള ട്രഷറിയില്‍ അക്കൗണ്ട് ആരംഭിച്ച് വിവരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറെ അറിയിക്കേണ്ടതാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.