Skip to main content

300 കോടിയോളം രൂപ വെട്ടിച്ച നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കുവൈറ്റില്‍ നിന്നും പുലര്‍ച്ചെ 3.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഉതുപ്പിനെ അവിടെ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

 

റിക്രൂട്ട്‌മെന്റ് ഫീസായി വാങ്ങാന്‍ അനുമതിയുണ്ടായിരുന്ന 19,500 രൂപയ്ക്ക് പകരം 19,50,000 രൂപ വീതമാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉതുപ്പിന്റെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഏജന്‍സി വാങ്ങിയിരുന്നത്.

തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ തട്ടിയെടുത്തു.

 

1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സി.ബി.ഐ കണക്കുകൂട്ടുന്നു. കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫ് മാത്യുവാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്.