Skip to main content

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. പാമ്പാടി കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത് കേസിലും പ്രതിയാണ്.

 

കൃഷ്ണദാസിന് പുറമെ നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22)നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസമാണ് പരാതി നല്‍കിയത്.

 

ഭയംമൂലമാണ് ഇതുവരെ കുടുംബം പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും കോളേജില്‍നിന്ന് ടി.സി. വാങ്ങിയ ശേഷമാണ് ഇതേക്കുറിച്ച് വെളിപ്പെടുത്താന്‍ ഷഹീര്‍ ധൈര്യപ്പെട്ടതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.