Skip to main content

സംസ്ഥാനത്ത് പെപ്‌സി, കൊക്കോ കോള ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്തിയശേഷം ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി അധ്യക്ഷൻ ടി.നസിറുദ്ദീൻ പറഞ്ഞു. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കോള കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ചാണു ബഹിഷ്കരണം.

 

കർണാടകത്തിലെയും തമിഴ്നാട്ടിലെയും വ്യാപാരികൾ കൊക്കക്കോള, പെപ്സി എന്നിവയുടെ വിൽപന നിർത്തിയിട്ടുണ്ട്. ഇത്തരം ഉല്‍പനങ്ങള്‍ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ തങ്ങളെ സമീപിച്ചിരുന്നതായി ടി. നസ്‌റുദ്ദീന്‍ പറഞ്ഞു. കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

വലിയ തോതില്‍ ജലചൂഷണം നടത്തുന്നതിന് പുറമേ മാലിന്യ സംസ്‌കരണത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കാന്‍ ശീതളപാനീയ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രഖ്യാപനമുണ്ടാകുന്നതോടെ സംസ്ഥാനത്തെമ്പാടുമുള്ള ഏഴുലക്ഷത്തോളം വ്യാപാരികൾ ഇവയുടെ വിൽപന നിർത്തിവയ്ക്കുമെന്നും നസിറുദ്ദീൻ പറഞ്ഞു.