Skip to main content

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോളേജ് ചെയര്‍മാനും നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവിയുമായ പി.കെ കൃഷ്ണദാസ് ആണ് ഒന്നാം പ്രതി. മറ്റ് നാല് പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

 

കോളേജ് പി.ആര്‍.ഒയും മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍റെ മകനുമായ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകനായ പ്രവീണ്‍, വിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്.

 

ആത്മഹത്യാ പ്രേരണ, കുറ്റകരമായ ഗൂഢാലോചന എന്നിവ അടക്കം എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകളും ഉള്‍പ്പെടും.

 

കോളേജിന് മുന്നില്‍ ഇന്ന്‍ വിദ്യാര്‍ത്ഥികളും ജിഷ്ണുവിന്റെ നാട്ടുകാരും പ്രകടനം നടത്തി. കൃഷ്ണദാസ് വിദ്യാര്‍ഥികള്‍ക്ക് നേരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.