Skip to main content

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കോവളം എം.എല്‍.എ എം.വിന്‍സന്റാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

 

സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണെന്നാണ് ആരോപണം. നിയമനത്തില്‍ സാമ്പത്തിക ഇടപടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

അന്വേഷണ റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനകം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.