Skip to main content

ജിഷ വധക്കേസില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് നടപടി. ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.   

 

അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പാപ്പു ആരോപിക്കുന്നു. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. പ്രതിയായ ആമീര്‍ ഉള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പോലീസ് വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പാപ്പു പറയുന്നു.