Skip to main content

2017-ല്‍ ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ വേദിയായി കൊച്ചിയ്ക്ക് ഫിഫ ഉന്നതതല സംഘത്തിന്റെ ഔദ്യോഗിക അംഗീകാരം. ഫിഫയുടെ പച്ചക്കൊടി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് കൊച്ചി.

 

ഫിഫയില്‍ നിന്നുള്ള വിദഗ്ദ്ധരും പ്രാദേശിക സംഘാടക സമിതിയിലെ അംഗങ്ങളും ഉള്‍പ്പെടുന്ന 23-അംഗ ഉന്നതതല സംഘം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

 

കുറച്ചുകാര്യങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്നും കേരള സര്‍ക്കാറുമായി ഇതിനായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു.

 

പരിശീലന മൈതാനങ്ങളായി ഉപയോഗിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ട്‌ കൊച്ചി വെളി ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട് എന്നിവയും സംഘം സന്ദര്‍ശിച്ചു.