ട്രാൻസ്പോർട്ട് കമീഷണർ സ്ഥാനത്ത് നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എ.ഡി.ജി.പി എസ്. അനന്തകൃഷ്ണനായിരിക്കും പുതിയ ഗതാഗത കമ്മീഷണര്‍. തച്ചങ്കരിയുടെ പുതിയ നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, നിലവില്‍ വഹിച്ചിരുന്ന കെ.ബി.പി.എസ് എം.ഡി സ്ഥാനത്ത് അദ്ദേഹം തുടരും.
തന്നോട് ആലോചിക്കാതെ തച്ചങ്കരി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ അസന്തുഷ്ടനായിരുന്ന മന്ത്രി ശശീന്ദ്രന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. ഹെല്‍മറ്റ് ഉള്ള ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മാത്രമേ ഇന്ധനം നല്‍കുകയുള്ളൂ എന്ന കമ്മീഷണറുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ഈയടുത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലേക്ക് അയച്ച കത്തില്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ തച്ചങ്കരി ആവശ്യപ്പെട്ടതും വിവാദമായിരുന്നു.