Skip to main content

എസ്എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവെച്ചു. കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാന്‍ സി.ബി.ഐ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി.

 

കേസില്‍ പ്രതി ചേര്‍ത്തിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റപത്രത്തില്‍ നിന്ന്‍ ഒഴിവാക്കിയ വിചാരണക്കോടതി വിധിക്കതിരെ സി.ബി.ഐ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

 

 

നേരത്തെ, കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കോടതി സമീപിച്ചിരുന്നെങ്കിലും ഇത് തള്ളി കേസ് ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.