Skip to main content
കൊച്ചി

 

കൊച്ചി കടവന്ത്രയില്‍ മയക്കുമരുന്ന്‍ പിടിച്ച കേസിലെ മുഖ്യപ്രതിയായ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന്‍ വിതരണക്കാരനായ ഇയാളെ ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ഗോവയില്‍ നിന്നാണ് പിടികൂടിയത്.

 

കേസില്‍ അറസ്റ്റിലായ സിനിമാ സംഹസംവിധായിക ബ്ലെസി സില്‍വസ്റ്റര്‍, മോഡല്‍ രേഷ്മ രംഗസ്വാമി എന്നിവര്‍ക്ക് കൊക്കെയ്ന്‍ എത്തിച്ചത് ചിഗോസിയാണെന്ന് പോലീസ് പറയുന്നു. ഇയാളെ വെള്ളിയാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. കൊച്ചിയിലെ സ്മോക്ക്‌ പാര്‍ട്ടികള്‍ക്കായി ഇയാള്‍ സ്ഥിരമായി കൊക്കെയ്ന്‍ വിതരണം ചെയ്യാറുണ്ടെന്നും പോലീസ് കരുതുന്നു.  

 

ബ്ലസിയ്ക്കും രേഷ്മയ്ക്കും പുറമേ കേസില്‍ പ്രതികളായ യുവനടൻ ഷൈൻ ടോം ചാക്കോ,  മോഡലുകളായ സ്നേഹ ബാബു, ടിൻസി ബാബു എന്നിവവർ ജുഡീഷ്യൽ കസ്റ്റഡിയില്‍ റിമാൻഡിലാണ്. ഇവര്‍ മയക്കുമരുന്ന്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ നടത്തിയ രക്തസാമ്പിള്‍ പരിശോധന നെഗറ്റീവായിരുന്നു. എങ്കിലും, മയക്കുമരുന്ന്‍ കൈവശം വെച്ചതിന് ഇവര്‍ക്കെതിരെ കേസുമായി മുന്നോട്ടുപോകുമെന്നാണ് പോലീസ് പറയുന്നത്.