Skip to main content
തിരുവനന്തപുരം

 

വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ ഫെബ്രുവരി 25 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വേതനത്തില്‍ 50 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാരുടെ കോര്‍ഡിനേഷന്‍ സമിതി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സംയുക്ത സമരസമിതി പണിമുടക്ക് നോട്ടീസ് നൽകി.

 

കഴിഞ്ഞ വർഷം വേതനം വർദ്ധിപ്പിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടും അത് പാലിച്ചില്ലെന്ന്‍ സമരസമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ ഒമ്പതുമാസമായി ഈ വിഷയത്തില്‍ ഉടമകളുമായി ചര്‍ച്ചകളും തെളിവെടുപ്പും നടക്കുന്നതല്ലാതെ നടപടിയുണ്ടായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷമായി വേതനം പുതുക്കിയിട്ടില്ലെന്നും ജീവനക്കാരെ ബസ് ഉടമകള്‍ ചൂഷണം ചെയ്യുകയാണെന്നും സമിതി ആരോപിച്ചു.