Skip to main content
ന്യൂഡല്‍ഹി

sree padmanabhaswami temple

 

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‍ ലഭിച്ച അമൂല്യ സ്വത്തുക്കള്‍ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അമൂല്യ രത്നങ്ങളുള്‍പ്പെടെ സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതി ഈ നിര്‍ദ്ദേശമടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 

ലണ്ടനിലെ മ്യൂസിയത്തിന്റെ മാതൃകയില്‍ മ്യൂസിയം ഉണ്ടാക്കി സ്വത്തുക്കള്‍ സംരക്ഷിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഇതിനായി ഉപയോഗിക്കാമെന്നും സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ടിൽ പറയുന്നു. നിർദ്ദേശത്തോട് കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള ഭരണസമിതി അനുകൂല നിലപാടാണ് എടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 

കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ആറു മാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമര്‍പ്പിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്. അടുത്ത ഏപ്രിലില്‍ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.