Skip to main content
കൊച്ചി

shine tom chacko

 

കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന്‍ കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയാകും. ഷൈന്‍ ഉള്‍പ്പെടെ അറസ്റ്റിലായ അഞ്ച് പേരും ലഹരിമരുന്ന് ഉപയോഗിച്ചതായാണ് പോലീസ് റിപ്പോര്‍ട്ട്.

 

മോഡല്‍ രേഷ്മ രംഗസ്വാമി ആണ് കേസില്‍ ഒന്നാം പ്രതി. ഇവരുടെ പക്കല്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. ഏഴു ഗ്രാം കൊക്കെയ്ന്‍ ആണ് ലഭിച്ചത്. സിനിമാ സഹസംവിധായിക ബ്ലസി സില്‍വസ്റ്ററാണ് രണ്ടാം പ്രതി. രേഷ്മയ്ക്കൊപ്പം ലഹരിമരുന്ന്‍ കടത്തിക്കൊണ്ടുവന്നതും ഷൈന്‍ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും ഇവരാണെന്ന് പോലീസ് പറയുന്നു. മോഡലുകളായ ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരാണ് നാലും അഞ്ചും പ്രതികള്‍. കിംഗ്‌സ് ഗ്രൂപ്പ് ഉടമയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിന്റെ ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

 

പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കാന്‍ അന്വേഷണ സംഘം കോടതിയില്‍ ചൊവ്വാഴ്ച അപേക്ഷ നല്‍കിയിട്ടുണ്ട്. കൊക്കെയിനിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന്‍ പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.ടി സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.