Skip to main content
തിരുവനന്തപുരം

 

പാറ്റൂര്‍ ഭൂമി ഇടപാടില്‍ ക്രമക്കേടു നടന്നുവെന്ന് ലോകായുക്ത നിയോഗിച്ച എ.ഡി.ജി.പി ജേക്കബ് തോംസണിന്റെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടറും മുന്‍ ജില്ലാ കളക്ടറും അടക്കം 15 ഉന്നത ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരനും ഇടപാടില്‍ പങ്കുള്ളതായി തെളിവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തിട്ടുണ്ട്. ആരോപണ വിധേയരായ 15 പേര്‍ക്കും അടുത്ത മാസം ആറിന് ലോകായുക്ത കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ കളക്ടര്‍ കെ.എന്‍ സതീശന്‍, ജല അതോറിട്ടി, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.

 

ആകെ 30.98 സെന്റ് സര്‍ക്കാര്‍ ഭൂമി നിര്‍മ്മാണ കമ്പനി കൈയേറിയതായും ഇതില്‍ കൈയേറിയതില്‍ 24 സെന്റ് സ്ഥലത്താണ് നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ പണിതിരിക്കുന ഫ്ലാറ്റ് കെട്ടിടം ഒരു മൂന്നാം കക്ഷിയോ റിസീവറോ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.