കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഡല്‍ഹി പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ദുരൂഹ മരണത്തിന് ഒരു വര്‍ഷം തികയുന്ന വേളയിലാണ് പോലീസ് നടപടി.
വായിലൂടെയോ കുത്തിവേച്ചോ വിഷം നല്‍കിയതിനെ തുടര്‍ന്നാണ് മരണം നടന്നതെന്ന്‍ വൈദ്യ-ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പ്രകാരം പോലീസ് അനുമാനിക്കുന്നു. ശിക്ഷാനിയമത്തിലെ വകുപ്പ് 302 അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. കേസ് അന്വേഷിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേം നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അസ്വാഭാവിക മരണമായി കണക്കാക്കി ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 174 അനുസരിച്ചാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.
2014 ജനുവരി 17-നാണ് സുനന്ദ പുഷ്കറെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.