Skip to main content
പാലക്കാട്

amit shahകേരളത്തില്‍ ബി.ജെ.പി അംഗത്വം ഉയര്‍ത്തുന്നതില്‍ സംസ്ഥാന ഘടകം ശ്രദ്ധിക്കണമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. അംഗത്വം 40 ലക്ഷമെങ്കിലും ആയി വര്‍ദ്ധിപ്പിക്കണമെന്ന് വ്യാഴാഴ്ച പാലക്കാട് നടന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഷാ നിര്‍ദ്ദേശിച്ചു.

 

ബി.ജെ.പിയുടെ അംഗത്വ പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് ഷാ സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. രാവിലെ പാലക്കാട് മെഗാ അംഗത്വ വിതരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. രണ്ട് മാസത്തിനിടെ പാര്‍ട്ടിയിലേക്ക് വന്ന ആയിരം പേര്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്‍കി.

 

വൈകിട്ട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിലും ഷാ പങ്കെടുക്കും.