Skip to main content
തിരുവനന്തപുരം

padmanabhaswami templeതിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നതായ ആരോപണത്തില്‍ ക്ഷേത്രം അധികൃതരില്‍ നിന്നു ഭരണ സമിതി അധ്യക്ഷയായ ജില്ലാ ജഡ്ജി കെ.പി. ഇന്ദിര വിശദീകരണം തേടി. മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗം മൂലം തിരുനാള്‍ രാമവര്‍മ ദര്‍ശനം നടത്തുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, മാനേജര്‍ എന്നിവരില്‍നിന്നു വിശദീകരണം തേടിയത്.

 

ക്ഷേത്രത്തിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളെ തുടര്‍ന്നാണ്‌ നടപടി. മൂലം തിരുനാള്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഭക്തരുടെ ക്യൂ തടസപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് എന്ത് അടിസ്ഥാനത്തിലാണെന്നും ഈ രീതി തുടരേണ്ടതുണ്ടോയെന്നും വിശദീകരിക്കണം നല്‍കാനാണ് പ്രധാന ആവശ്യം.