Skip to main content
തൃശൂര്‍

 

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വനിത സെല്‍ പിരിച്ചുവിട്ട വൈസ്ചാന്‍സിലറുടെ നടപടി ജനറല്‍ കൗണ്‍സില്‍ റദ്ദാക്കി. ശനിയാഴ്ച ചേര്‍ന്ന യൂണിവേഴ്‌സിറ്റി ജനറല്‍ കൗണ്‍സില്‍ യോഗമാണ് വൈസ്ചാന്‍സിലറുടെ തീരുമാനം റദ്ദുചെയ്തത്. സര്‍വകലാശാലയില്‍ സ്ത്രീപീഡനം നടക്കുന്നതായി വനിത സെല്‍ കണ്ടെത്തിയിരുന്നു. വനിത സെല്ലിന്റെ റിപ്പോര്‍ട്ടില്‍ വി.സി പി രാജേന്ദ്രനെതിരെയും പരാമര്‍ശമുണ്ടായിരുന്നു.

 

കമ്യൂണിക്കേഷന്‍ സെന്‍റര്‍ മേധാവി ഡോ. എ.എം രഞ്ജിത്ത് പ്രതിയായ പീഡനക്കേസ് അന്വേഷണത്തിന്‍റെ ഭാഗമായി വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍, രജിസ്ട്രാര്‍ ഡോ.ഇ.കെ.മാത്യു, വിജ്ഞാന വ്യാപന മേധാവി ഡോ. പി.വി. ബാലചന്ദ്രന്‍ എന്നിവരില്‍നിന്ന് വനിതാ സെല്‍ തെളിവെടുത്തിരുന്നു. ഇതിന്‍റെ പ്രതികാരവും പീഡനക്കേസില്‍ കുറ്റക്കാരനെന്ന് സെല്‍ സ്ഥിരീകരിച്ച ഡോ. രഞ്ജിത്തിനെ രക്ഷപ്പെടുത്തുകയെന്ന ഉദ്ദശ്യേവുമാണ് പിരിച്ചുവിടലിന് പിന്നിലെന്ന് ആക്ഷേപമുണ്ടായിരുന്നു. സെല്‍ പിരിച്ചുവിട്ട വി.സിയുടെ നടപടി വിവാദമായതോടെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം നടപടി റദ്ദാക്കിയത്.