Skip to main content
തൃശൂര്‍

ന്യായവില കുറച്ച് കാണിച്ച് ഭൂമി വില്‍പ്പന നടത്തിയെന്ന ആരോപണത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്റെ ഭാര്യ രഞ്ജനയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകയുമായ വിദ്യ സംഗീത് നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് നടപടി.

 

രഞ്ജനയുടെ പേരില്‍ തൃശൂര്‍ നഗരത്തിലുള്ള നാല്‍പത് സെന്റ്‌ ഭൂമിയുടെ ന്യായവില നേര്‍ പകുതിയായി കുറച്ച് കാണിച്ച് വില്‍പ്പന നടത്തിയ സംഭവമാണ് പരാതിയ്ക്ക് ആസ്പദം. ഇങ്ങനെ ഇളവ് നല്‍കി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവ് ഇറക്കിയെന്നും ഇതിന് ചീഫ് സെക്രട്ടറിയുടെ സ്വാധീനം ഉപയോഗിച്ചുവെന്നുമാണ് ആരോപണം. രഞ്ജനയ്ക്ക് പുറമേ തൃശുര്‍ ജില്ലാ കളക്ടര്‍, എ.ഡി.എം, വില്ലേജ് ഓഫീസര്‍ എന്നിവരേയും എതിര്‍കക്ഷികളാക്കിയാക്കിയാണ് പരാതി.

 

തിരുവനന്തപുരം ജില്ലയിലെ പാറ്റൂരില്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം പണിയാന്‍ ചീഫ് സെക്രട്ടറി ഒത്താശ ചെയ്തതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.