തിരുവനന്തപുരം
കേരളം ആതിഥ്യം വഹിക്കുന്ന 35-ാമത് ദേശീയ ഗെയിംസ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കും. കേരള നിയമസഭാ മന്ദിരത്തില്‍ വ്യാഴാഴ്ച നടത്തിയ ചടങ്ങിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഗെയിംസ് തിയതി പ്രഖ്യാപിച്ചത്.
കണ്ണൂരിലെ മുണ്ടയാട് മുതല്‍ തിരുവനന്തപുരത്തെ വെള്ളായണി വരെ ഏഴ് ജില്ലകളിലായാണ് കായികമേളക്കുള്ള വേദികള്‍ ഒരുക്കിയിരിക്കുന്നത്. 11600 കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു.
ഗെയിംസിനുള്ള ഒരുക്കമായി 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. 121 കോടി രൂപ കേന്ദ്രസഹായമാണ്.