Skip to main content
തിരുവനന്തപുരം

സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ഇനി ബാര്‍ ലൈസന്‍സ് അനുവദിക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇനിമുതല്‍ പുതുതായി ഒരു ബാറിനും ലൈസൻസ് അനുവദിക്കില്ലെന്നും ഫൈവ് സ്റ്റാർ അല്ലാത്ത ഹോട്ടലുകൾക്ക് ബാര്‍ ലൈസൻസ് നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ അന്തിമ ലൈസന്‍സ് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അടുത്ത വര്‍ഷം മുതല്‍ മദ്യവിരുദ്ധ ദിനത്തില്‍ മദ്യശാലകള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞു. മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് ഏപ്രില്‍ ഒന്ന്‍ മുതല്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.