Skip to main content
തിരുവനന്തപുരം

 

കൊട്ടാരക്കര വാളകത്ത് അദ്ധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ സി.ബി.ഐ മുന്‍ മന്ത്രി ഗണേഷ് കുമാറിനെ ചോദ്യം ചെയ്തു. സി.ബി.ഐയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഗണേഷ് കുമാറിന്‍റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനാണ് ആക്രമിക്കപ്പെട്ട കൃഷ്ണകുമാര്‍.

 

2011 സെപ്റ്റംബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൃഷ്ണ കുമാറിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍വാളകം എം.എല്‍.എ ജങ്ഷനില്‍ കണ്ടെത്തുകയായിരുന്നു. തനിക്കെതിരെ ഉണ്ടായ ആക്രമണം സ്കൂള്‍ മാനേജര്‍ ബാലകൃഷ്ണപിള്ളയുടെ അറിവോടെയാണ് നടന്നിരിക്കുന്നതെന്ന് അധ്യാപകനും കുടുംബവും ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്‍റെയും വിശ്വസ്തരെ നേരത്തെ സി.ബി.ഐ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു.