Skip to main content
തിരുവനന്തപുരം

 

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാദ്ധ്യതയുണ്ടെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് തീരപ്രദേശത്തുള്ളവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

കേരളത്തിലെയും ലക്ഷദ്വീപിലെയും തുറമുഖങ്ങളില്‍ മൂന്നാം നമ്പര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. കൂടാതെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്നു വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.