കൊച്ചി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണ്ണം മലദ്വാരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളാണ് പിടിയിലായത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിയില്‍ നിന്നെത്തിയ ഇവരുടെ പക്കല്‍ നിന്ന് 116 ഗ്രാം വീതമുള്ള 21 സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്.
ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പലതവണ നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണം ഒളിപ്പിയ്ക്കുന്നതിന് ദുബായില്‍ പ്രത്യേകം പരിശീലനം ലഭിച്ചതായും ഇവര്‍ വെളിപ്പെടുത്തി. സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.