തിരുവനന്തപുരം
ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാഖില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവരുടെ യാത്രക്കൂലി വഹിക്കുമെന്ന് പ്രവാസി കേരളീയകാര്യവകുപ്പ് (നോര്‍ക്ക) അറിയിച്ചു. നഴ്‌സുമാരടക്കമുള്ളവരില്‍ ചിലര്‍ തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരെല്ലാവരും സുരക്ഷിതരാണെന്നും നോര്‍ക്ക നോര്‍ക്ക സി.ഇ.ഒ പി സുദീപ് അറിയിച്ചു. എന്നാല്‍ ബാഗ്ദാദ് വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാണ് പ്രധാന കടമ്പ. താമസിക്കുന്നിടം വിട്ട് പുറത്തുപോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറാഖില്‍ കുടുങ്ങിയവരുടെ ബന്ധുകള്‍ക്ക് വിവരങ്ങള്‍ അറിയുന്നതിനായി നോര്‍ക്ക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നും 00914712333339, ഇന്ത്യയില്‍ നിന്നും 1800 425 3939.