തിരുവനന്തപുരം
ചെങ്ങറയിലെ ഹാരിസണ്‍സ് തോട്ടഭൂമി കയ്യേറി സമരം നടത്തിയവരില്‍ 51 കുടുംബങ്ങള്‍ക്ക് ഭൂമി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പട്ടികജാതി വിഭാഗക്കാർക്ക് 25 സെന്റ് ഭൂമിയും അല്ലാത്തവർക്ക് 20 സെന്റ് വീതവുമാണ് നൽകുക.
കെ.എസ്.ആർ.സി.സി പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തും. കെ.എസ്.ആർ.സി.സി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി നടത്തുന്ന ചർച്ചയ്ക്കു ശേഷം പുനരുദ്ധാരണ പാക്കേജിനുള്ള തുക വകയിരുത്തും. ധന-ഗതാഗത മന്ത്രിമാരും ചർച്ചയില്‍ പങ്കെടുക്കും.
പൊതുമരാമത്ത് വകുപ്പിലെ കരാർ ജോലിക്കാരുടെ ഒരു മാസത്തെ വേതന കുടിശ്ശിക കൊടുത്തു തീർക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.