Skip to main content
തിരുവനന്തപുരം

 

പ്രവേശനോത്സവത്തോടെ ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. വിവിധയിടങ്ങളിലായി മൂന്ന്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതുതായി സ്‌കൂളുകളിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരൂരങ്ങാടി തൃക്കുളം ഗവ. സ്‌കൂളില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

 

ഇന്ത്യയിൽ ആദ്യമായി ഒന്നാംക്ലാസ് മുതൽ സംസ്‌കൃതഭാഷ പഠിക്കാനുള്ള സൗകര്യവും കലാപഠനത്തിനുള്ള സൗകര്യവും ഈ വർഷമുണ്ടാകും ഈ അദ്ധ്യയനവർഷം മുതൽ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ പാഠ്യഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യദിവസം എല്ലാ രക്ഷകർത്താക്കളും സ്‌കൂളുകളിൽ ഹാജരാവണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം പാലിച്ചു കുട്ടികള്‍ക്കൊപ്പം രക്ഷകർത്താക്കളും സ്‌കൂളുകളില്‍ എത്തി. പിന്നണിഗായകൻ ജി. വേണുഗോപാൽ ആലപിച്ച "പുഞ്ചിരിമലര്‍ വിരിയിക്കും” എന്ന പ്രവേശനോത്സവ ഗാനം എല്ലാ സ്കൂളുകളിലും കേൾപ്പിച്ചു. കൂടാതെ രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തകം 'പരിരക്ഷയുടെ പാഠങ്ങള്‍'  പ്രകാശനം ചെയ്തു.