Skip to main content
തിരുവനന്തപുരം

 

നീണ്ട വേനലവധിയ്ക്കു ശേഷം നാളെ (തിങ്കളാഴ്ച) സ്‌കൂളുകള്‍ തുറക്കും. പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ കലാപഠനത്തിന് ഒരു പീരിയഡ് അനുവദിക്കുന്നതിനു വേണ്ടി നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തി. നിലവില്‍ ഏഴ് പിരിയഡുകളുള്ളത് ഇനി മുതല്‍ എട്ടാകും. ക്‌ളാസുകള്‍ രാവിലെ 9.30-ന് ആരംഭിക്കും. 12.40 മുതല്‍ 1.40 വരെയാണ് ഉച്ചഭക്ഷണത്തിന് അനുവദിച്ചിരിക്കുന്ന സമയം.

 

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നാല്‍പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ആറു പിരിയഡുകളും 35 മിനിട്ട് വീതം ദൈര്‍ഘ്യമുള്ള രണ്ടു പിരിയഡുകളുമാകും ഉണ്ടാകുക. ഡി.പി.ഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടനാപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്യൂ.ഐ.പി യോഗമാണ് തീരുമാനമെടുത്തത്. രാവിലെ പത്തു മുതല്‍ നാലുവരെയുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ല. മൂന്നരലക്ഷത്തോളം പേരാണ് ഇക്കൊല്ലം പുതുതായി സ്കൂളുകളിലെത്തുന്നത്. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങളുംപൂര്‍ത്തിയായി കഴിഞ്ഞു.