Skip to main content
കൊല്ലം

 

ഇടവക വികാരിയെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ കൊല്ലം ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലേറ് നടത്തി.സംഘർഷത്തിൽ പൊലീസുകാരുൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. കുരീപ്പുഴ ഇടക വികാരിയെ സ്ഥലം മാറ്റരുതെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

 

കുരീപ്പുഴ സെന്റ് ജോസഫ് പള്ളിയിലെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരവെ വികാരിയെ മാറ്റിയ ബിഷപ്‌ ഡോ.സ്‌റ്റാന്‍ലി റോമന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ബിഷപ്പ് ഹൗസിലേക്ക് വിശ്വാസികൾ മാർച്ച് നടത്തിയത്. റോഡിൽ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് നിർദ്ദേശിച്ച്. പൊലീസ് വലയം ഭേദിച്ച് ബിഷപ്പ് ഹൗസിലേക്ക് തള്ളിക്കയറാൻ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.